ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കും: മാണിക് സര്‍ക്കാര്‍

Posted on: February 11, 2018 11:20 am | Last updated: February 11, 2018 at 3:19 pm
SHARE

അഗര്‍ത്തല: ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആസൂത്രിതമായി  നടത്തുന്ന ശ്രമം ശക്തമായി ചെറുത്തു തോല്‍പ്പിക്കുമെന്നു ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയില്‍ ഇടതുപക്ഷം ശക്തമാണെന്നും വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ അഗര്‍ത്തലയില്‍ പറഞ്ഞു.

കേരളത്തിലെയും ത്രിപുരയിലെയും ഇടതു സര്‍ക്കാരുകളെ തോല്‍പ്പിച്ച് ഇന്ത്യയെ സിപിഎം മുക്തമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കാണു ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മറുപടി. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോല്‍പ്പിക്കും. ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തമാണ്. ജാതിയുടെയും മതത്തിന്റെയും വര്‍ഗങ്ങളുടെയും പേരില്‍ വിഭജിച്ചു ഭരിക്കാനാണു രാജ്യത്ത് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
അടുത്ത ഞായറാഴ്ചയാണു ത്രിപുരയില്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ദുര്‍ബലമായതിനാല്‍ ഇത് ആദ്യമായി ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here