കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

Posted on: February 10, 2018 10:32 pm | Last updated: February 11, 2018 at 11:15 am

കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് പേരെ പോലീസ് പിടികൂടി. വടക്കന്‍ പറവൂര് സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടതടക്കം ജനങ്ങളില്‍ ഭീതിയുളവാക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ ഡിജിപി വ്യക്തമാക്കിയിരുന്നു.