Connect with us

Gulf

ഹൈന്ദവക്ഷേത്രത്തിന് ഞായറാഴ്ച നരേന്ദ്ര മോഡി തറക്കല്ലിടും

Published

|

Last Updated

അബുദാബി: ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിടും. അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍കഴിയുന്ന അല്‍റഹ്ബയിലാണ് യുഎഇ ഭരണകൂടം 55,000 ചതുരശ്രമീറ്റര്‍ ഭൂമി ക്ഷേത്രം നിര്‍മ്മിക്കാനായി അനുദിചിരിക്കുന്നത്.

ദ്വിദിന സന്ദര്‍ശനമാണ് നരേന്ദ്ര മോഡി നടത്തുന്നത്. ഞായറാഴ്ച ദുബായിലെ ഒപേര ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുംന്നതായിരിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടാകും. ഡെല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ ശില്‍പഭംഗിയുള്ള 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായിക്കും. കൂടാതെ അബുദാബി അല്‍ റഹ്ബയില്‍ തുലിപ് ഇന്‍ ഹോട്ടലിന് സമീപം വിനോദ സഞ്ചാരത്തിന് ആവശ്യമായ ഹോട്ടല്‍ ഉദ്യാനം ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കും.

---- facebook comment plugin here -----

Latest