പാക് പെണ്‍കെണിയില്‍ കുടുങ്ങി രഹസ്യങ്ങള്‍ ചോര്‍ത്തി; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: February 9, 2018 1:55 pm | Last updated: February 9, 2018 at 8:56 pm
SHARE

ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ സ്ത്രീയെന്ന വ്യാജേന അടുപ്പം കാട്ടിയ രണ്ട് ഐഎസ്‌ഐ ഏജന്റുമാര്‍ക്കാണ് ആരുണ്‍ മര്‍വാഹ വിവരങ്ങള്‍ കൈമാറിയത്. സൈബര്‍ സുരക്ഷ, ശൂന്യാകാശ പരീക്ഷണങ്ങള്‍, സ്‌പെഷല്‍ ഓപറേഷന്‍ തുടങ്ങി വിവിധ മേഖലകളിലെ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ഇയാള്‍ കൈമാറിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഇയാള്‍ വാട്‌സാപ്പ് വഴി ചിത്രങ്ങളായി അയച്ചു നല്‍കിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

വ്യോമസേനയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അരുണ്‍ മര്‍വാഹക്കെതിരെ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 14 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here