ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ലോയയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പ്രതിപക്ഷം  കണ്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്താമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് അദ്ധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ലോയ മരിച്ചത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.