ചെന്നൈ-ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി; ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

Posted on: February 8, 2018 8:27 pm | Last updated: February 8, 2018 at 8:27 pm

ചെന്നൈ: ചെന്നൈ-ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയരുന്നതിനിടെയാണ് ടയര്‍ പൊട്ടിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു.

നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും അവരെ വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. പ്രധാന റണ്‍വെ വൈകീട്ട് ആറോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.