കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി; ബത്തേരിയിലെ മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Posted on: February 8, 2018 3:08 pm | Last updated: February 8, 2018 at 3:08 pm

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച തലശ്ശേരി സ്വദേശിയെ സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടേശ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഓഫീസ് സൂപ്രണ്ടായിരുന്ന ഗണേശ് ബാബുവിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ബത്തേരിയിലുള്ള ഒരു ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേശ് ബാബു ലോഡ്ജില്‍ മുറിയെടുത്തത്.