പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു

Posted on: February 8, 2018 11:56 am | Last updated: February 8, 2018 at 1:23 pm

കോട്ടയം: കടുത്തുരുത്തി പെരുവയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു. കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65), കൊച്ചുമകള്‍ അനു (ആറ്) എന്നിവരാണ് മരിച്ചത്.

രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പിന്നാലെ പാറക്കുളത്തില്‍ എത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊതിയിലെ ആശുപത്രിയിലേക്ക് മാറ്റി.