മണ്ണാര്‍ക്കാട് സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലേറെപേര്‍ക്ക് പരിക്ക്

  • മീന്‍വല്ലം-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ജുവൈരിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
  • ഒരാളുടെ നില ഗുരുതരമാണ്.
Posted on: February 6, 2018 12:03 pm | Last updated: February 6, 2018 at 3:22 pm

മണ്ണാര്‍ക്കാട്: കല്ലടിക്കോട്-മീന്‍വല്ലം റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച രാവിലെ  പത്തരയോടെയാണ് അപകടം നടന്നത്.

മീന്‍വല്ലം-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ജുവൈരിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൂന്നേക്കറില്‍ നിന്ന് തിരിക്കവേയാണ് അപകടം.

പരിക്കേറ്റവരെ തച്ചമ്പാറ ഇസാഫിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.