മോദിയുടെ ബെംഗളൂരു പ്രസംഗത്തെ പരിഹസിച്ച് പ്രകാശ് രാജ്‌

Posted on: February 6, 2018 9:53 am | Last updated: February 6, 2018 at 9:53 am

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു പ്രസംഗത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്.

മോദിയുടെ വാഗ്ദാനങ്ങള്‍ വെറും ‘പ്രോമിസ് ടൂത്ത് പേസ്റ്റ്’ മാത്രമാണെന്നും അതുകൊണ്ട് ചിരി വരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ദുരിതമനുഭവിക്കുന്ന കര്‍ഷകരിലും തൊഴില്‍രഹിതരായ ചെറുപ്പക്കാരിലും ചിരി വരുത്തുന്നതിനായി 2014ല്‍ വിറ്റ ‘പ്രോമിസ് ടൂത്ത്‌പേസ്റ്റ്’ പരാജയപ്പെട്ടു. കര്‍ണാടകയിലെ റാലിയില്‍ വിറ്റ പ്രോമിസ് ടൂത്ത്‌പേസ്റ്റ് ഇവരില്‍ ചിരി വരുത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.