ഡീസലിനും പെട്രോളിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

Posted on: February 5, 2018 7:49 pm | Last updated: February 5, 2018 at 7:49 pm

തിരുവനന്തപുരം:ഡീസലിനും പെട്രോളിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വൈദ്യുതിബോര്‍ഡിന് കുടിശ്ശിക ഇനത്തില്‍ രണ്ടായിരത്തിനാന്നൂറ്റി നാല്‍പ്പത്തിയൊന്നുകോടി രൂപ ലഭിക്കാനുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി ചോദ്യോത്തരവേളയില്‍ പറഞ്ഞു. കുടിശികവരുത്തിവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുമാണന്നും എം.എം മണി പറഞ്ഞു.