ബിനോയ് കോടിയേരി വിഷയം പാര്‍ട്ടി പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് എസ്ആര്‍പി

Posted on: February 5, 2018 12:25 pm | Last updated: February 5, 2018 at 3:34 pm

ന്യൂഡല്‍ഹി: ദുബൈയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് യാത്രാ വിലക്ക് പരിഹരിക്കാന്‍ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട ധനമിടപാട് കേസല്ലിത്. അതിനാല്‍ തന്നെ പാര്‍ട്ടി വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ല. കേസ് നിലനില്‍ക്കുന്നുവെങ്കില്‍ കേസിലുള്‍പ്പെട്ടവര്‍ തനിയെ തീര്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോടിയേരിയുടെ മകനെതിരേ ആരോപണമുന്നയിച്ച ദുബൈയിലെ ജാസ് ടൂറിസം കമ്പനി സിപിഎം കേന്ദ്ര നേതൃത്വത്തിനും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.