ബിനോയിയുടെ യാത്രാ വിലക്ക് വാര്‍ത്ത സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി; പരാതി 1.72 കോടിക്ക് മാത്രം

Posted on: February 5, 2018 11:51 am | Last updated: February 5, 2018 at 2:52 pm

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാ വിലക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. 1.72 കോടിയുടെ കേസ് നിലവിലുണ്ടെന്നും ഒരാഴ്ചക്കകം അപ്പീല്‍ നല്‍കുമെന്നും ബിനീഷ് പറഞ്ഞു.

മക്കള്‍ ചെയ്തതിന് അച്ഛന് യാതൊരു ഉത്തരവാദിത്വമില്ല.
അച്ഛനേയും പാര്‍ട്ടിയേയും ഈ വിഷയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
ബിനോയ് 13 കോടി നല്‍കാനുണ്ടെന്ന് ആരെക്കെയോ പ്രചരിപ്പിക്കുകയാണ്. അത് ശരിയല്ല. 1.72 കോടിക്ക് മാത്രമേ പരാതിയുള്ളൂ ആദ്യം മുതല്‍ തന്നെ തങ്ങള്‍ പറയുന്നുണ്ട്. അത് മനസ്സിലാകേണ്ടവര്‍ക്ക് മനസിലായിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയാത്തത് തന്റെ കുഴപ്പം കൊണ്ടല്ല.

സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ ഈ കേസ് കുത്തിപ്പൊക്കിയത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.