നടിയെ ആക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

Posted on: February 5, 2018 11:41 am | Last updated: February 5, 2018 at 2:24 pm

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ സിസിടിവി ദൃശ്യങ്ങളും രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്.

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരമാണ് തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കിയിരുന്നു.