ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല

Posted on: February 5, 2018 11:30 am | Last updated: February 5, 2018 at 7:52 pm

തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ബൈയില്‍ യാത്രാവിലക്ക്. ബിനോയിയെ ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞു.
ആരോപണം ഉന്നയിച്ച ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് നടപടി. ഇതോടെ ദുബൈയിലുള്ള ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുന്നുണ്ട്. ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.