നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

Posted on: February 5, 2018 10:13 am | Last updated: February 5, 2018 at 10:13 am

ഹൂസ്റ്റണ്‍: സിനിമാ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യഉണ്ണിക്ക് താലി ചാര്‍ത്തിയത്. ഇന്നലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

എന്‍ജിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. 2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ദിവ്യക്ക് രണ്ട് മക്കളുണ്ട്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തിവരികയാണ് ദിവ്യാ ഉണ്ണി.