അബുദാബിയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

Posted on: February 3, 2018 8:51 pm | Last updated: February 3, 2018 at 8:51 pm
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി അനാച്ഛാദനം ചെയ്യുന്നു

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗാന്ധി സാഹിത്യവേദിയും ഇന്ത്യാ സോഷ്യല്‍ സെന്ററും ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.

ഗാന്ധി സാഹിത്യ പ്രസിഡന്റ് വി ടി വി ദാമോദരന്‍, രക്ഷാധികാരി വൈ സുധീര്‍ കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ്, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, പേട്രണ്‍ ഗവര്‍ണര്‍ ബി ആര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി എം എ സലാം, മുന്‍ എം എല്‍ എ ടി എന്‍ പ്രതാപന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ ചിത്രനാണ് ഗാന്ധിജിയുടെ മൂന്നടി വലിപ്പമുള്ള അര്‍ധകായ പ്രതിമയുടെ ശില്‍പി. കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പ് ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി ടി വി ദാമോദരന്റെ മനസില്‍ വിരിഞ്ഞ ആശയത്തിനാണ് ഇതോടെ സാക്ഷാത്കാരമാവുന്നത്.