ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനി അതിഥി തൊഴിലാളികള്‍; 50 കോടി വകയിരുത്തി

Posted on: February 2, 2018 12:53 pm | Last updated: February 2, 2018 at 12:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അന്‍പത് കോടി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. കെട്ടിട നിര്‍മാണ സെസില്‍ നിന്നാകും ഈ തുക അനുവദിക്കുക.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചമുള്ളതാക്കുമെന്നും ഇവരെ ഇനി മുതല്‍ അതിഥി തൊഴിലാളികളായി കാണുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.