Connect with us

Kerala

തീരദേശ വികസനത്തിന് 2000 കോടി; തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: തീരദേശത്തെ ഹരിത വല്‍കരണത്തിന് 150 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

മത്സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും. തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും. എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തും. തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം കൊണ്ടുവരും. ബജറ്റ് സ്ത്രീസൗഹൃദമാകുമെന്നും ഐസക്ക് സൂചിപ്പിച്ചു.

മലയാളികള്‍ക്ക് സമ്പൂര്‍ണ സമൂഹ്യസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന ലഭിക്കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടും. ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും ഐസക് പറഞ്ഞു.

Latest