പുനലൂര്‍ നഗരത്തില്‍ വന്‍ തീപ്പിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

Posted on: February 1, 2018 9:01 am | Last updated: February 1, 2018 at 9:34 am

കൊല്ലം: പുനലൂര്‍ നഗരത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആറ് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. ദേശീയ പാതക്കരികെ പോസ്‌റ്റോഫീസ് ജംഗ്ഷന് സമീപം പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

നാല് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള യൂനിറ്റുകള്‍ മൂന്നര മണിക്കൂര്‍ കഠിന പരിശ്രമം നടത്തിയാണ് തീയണച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിന് പരുക്കേറ്റു. തീ പടരാനുള്ള കാരണം വ്യക്തമല്ല. തീപ്പിടിത്തത്തെ തുടര്‍ന്ന് കൊല്ലം- ചെങ്കോട്ട ദേശീയ പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.