Connect with us

National

LIVE: കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതി നിരക്കില്‍ മാറ്റമില്ല

Published

|

Last Updated

[vc_row][vc_column][vc_column_text css=”.vc_custom_1517459319202{margin-bottom: 20px !important;}”]

ന്യൂഡല്‍ഹി:

കാര്‍ഷിക, ആരോഗ്യ, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചും മോദി ഗവണ്‍മെന്റിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്ന ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ബജറ്റിന്റെ കാതല്‍. 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. പദ്ധതിക്ക് കീഴില്‍ വരുന്നവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ചുരുങ്ങിയത് മുടക്കുമുതലിന്റെ 50 ശതമാനമെങ്കിലും ലാഭം ഉറപ്പാക്കും. എല്ലാ വിള ഇനങ്ങള്‍ക്കും മിനിമം താങ്ങുവില നിശ്ചയിക്കും. താങ്ങുവില പൊതുവിപണയിലെ വിലയേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ആ നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

ആദായ നികുതി നിരക്കുകളും സ്ലാബുകളും ബജറ്റില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. അതേസമയം, നികുതി ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലപ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയുടെ ഇളവ് ലഭിക്കും. ചികിത്സ ചെലവ് ഉള്‍പ്പെടയുള്ളവയില്‍ 40,000 രൂപയുടെ ഇളവും അനുവദിക്കും. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 രൂപയാക്കി. സ്ഥിര നിക്ഷേപത്തിനും 50,000 രൂപ വരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയില്ല. 250 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാപനങ്ങളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ച് കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താനും ജയ്റ്റ്‌ലി ശ്രമിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയുടെ ആധുനികവത്കരണത്തിനുള്ള പദ്ധതികള്‍ അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ശാക്തീകരണത്തിനായി അടുത്ത നാല് വര്‍ഷം ഒരു ലക്ഷം കോടി രൂപ ചെലവിടും. ക്ലാസ്മുറികള്‍ ബ്ലാക് ബോര്‍ഡില്‍ നിന്ന് ഡിജിറ്റല്‍ ബോര്‍ഡിലേക്ക് മാറും. 13 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ആയിരം ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫെല്ലോഷിപ്പ് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

.[/vc_column_text][vc_widget_sidebar sidebar_id=”td-live-tweets”][/vc_column][/vc_row]