വീടിന് മുകളില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു

Posted on: January 31, 2018 9:42 am | Last updated: January 31, 2018 at 12:23 pm

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിഫോര്‍ണിയയിലെ ന്യൂ പോര്‍ട്ട് ബീച്ചിലായിരുന്നു സംഭവം. ജോണ്‍ വെയ്ന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം രണ്ട് കിലോമീറ്റര്‍ ദൂരം പിന്നിടുമ്പൊഴേക്കും തകര്‍ന്നുവീഴുകയായിരുന്നു. പൈലറ്റും നാല് യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

റെവലൂഷന്‍ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ തകര്‍ന്നുവീണപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.