Connect with us

Kerala

പാറ്റൂര്‍ ഭൂമിയിടപാട്: ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Published

|

Last Updated

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏത് ചേതോവികാരത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് ഫേസ്ബുക്കിലിട്ട കുറിപ്പുകള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പാറ്റൂര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ നലകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇതേ കേസുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടയൊണ് ഫേസ്ബുക്കില്‍ അദ്ദേഹം വിവാദ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്.