Connect with us

Eranakulam

നിലവിലെ പ്ലാന്‍പ്രകാരം വൈറ്റില മേല്‍പ്പാലം നിര്‍മ്മിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയില്ല: ഇ.ശ്രീധരന്‍

Published

|

Last Updated

കൊച്ചി: നിലവിലെ പ്ലാന്‍ പ്രകാരം വൈറ്റില മേല്‍പ്പാലം നിര്‍മിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. സംസ്ഥാന സര്‍ക്കാരല്ല മേല്‍പാലം നിര്‍മിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

വൈറ്റില മേല്‍പാല നിര്‍മാണം അശാസ്ത്രീയമാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉപകരിക്കില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ.ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാന്‍ മാത്രമേ മേല്‍പ്പാലം ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

Latest