Connect with us

Education

പുതിയ മാറ്റങ്ങളോടെ UGC-NET പരീക്ഷ ജൂലൈ 8ന്

Published

|

Last Updated

യുജിസിയുടെ നെറ്റ് പരീക്ഷ പുതിയ മാറ്റങ്ങളോടെ 2018 ജൂലൈ 8ന് നടക്കും. കോളജ് അധ്യാപന യോഗ്യത / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്ക് വേണ്ടിയാണ് UGC-NET പരീക്ഷ നടത്തുന്നത്. CBSE യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം വലിയ മാറ്റങ്ങളുമായാണ് പരീക്ഷ എത്തുന്നത്.

നിലവില്‍ മൂന്ന് പേപ്പര്‍ എന്നുള്ളത് രണ്ടായി ചുരുക്കി. 50 ചോദ്യങ്ങള്‍ ഉള്ള ജനറല്‍ പേപ്പറിന്റെ ഘടനയില്‍ മാറ്റമില്ലെങ്കിലും നിലവിലുള്ളതിനെക്കാള്‍ 15 മിനിറ്റ് കുറച്ചിട്ടുണ്ട്. മുമ്പ് 75 മിനിറ്റ് ഉണ്ടായിരുന്ന ജനറല്‍ പേപ്പറിന്റെ സമയം 60 മിനുറ്റ് ആക്കി ചുരുക്കും.

രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന ഓപ്ഷണല്‍ പേപ്പര്‍ ഇനി മുതല്‍ ഒറ്റ പേപ്പര്‍ മാത്രം ആയി നടത്തും. പേപ്പര്‍ 2 (50 ചോദ്യങ്ങള്‍ 75 മിനുറ്റ്), പേപ്പര്‍3 (75 ചോദ്യങ്ങള്‍, 150 മിനുറ്റ്) എന്നിവക്ക് പകരം ഇനി 100 ചോദ്യങ്ങള്‍ ഉള്ള 120 മിനുറ്റ് പരീക്ഷയായാണ് ഓപ്ഷണല്‍ പേപ്പര്‍ നടത്തുക.

പരീക്ഷ രാവിലെ 9.30 ക്ക് തുടങ്ങി ഒരു മണിക്ക് അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിക്കുക. ഒപ്പം ജനറല്‍ വിഭാഗത്തിന്റെ JRF പ്രായ പരിധി രണ്ട് വര്‍ഷം ഇളവ് നല്‍കി 30 ആക്കിയിട്ടുണ്ട്. വിശദമായ അറിയിപ്പ് ഫെബ്രുവരി ഒന്നിന് CBSE യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച് 6 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഏപ്രില്‍ 6.

---- facebook comment plugin here -----

Latest