സര്‍ഗാത്മകതക്ക് നേരെയുള്ള വെല്ലുവിളികളെ നേരിടാന്‍ കലാകാരന്മാര്‍ക്ക് കഴിയണം: മുഖ്യമന്ത്രി

Posted on: January 22, 2018 8:42 pm | Last updated: January 23, 2018 at 4:00 pm
SHARE

തിരുവനന്തപുരം :സര്‍ഗാത്മകതക്ക് നേരെയുള്ള വെല്ലുവിളികളെ ചെറുക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. കലാപ്രവര്‍ത്തനം ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമിയും കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കലാക്യാംപ് ‘അഖി’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കലാകാരന്‍ പറയുന്നത് കേള്‍ക്കാന്‍ മനസില്ലാത്ത രീതിയിലേക്ക് രാജ്യം ഭരിക്കുന്നവര്‍ മാറുകയാണ്, പത്മാവത് സിനിമക്കെതിരെയുള്ള നിലപാടുകള്‍ ഇതാണ് കാണിക്കുന്നത്. ജനാതിപത്യത്തിന്റെ ഇരുണ്ട യുഗത്തിലേക്കാണ് ഇത് നാടിനെ നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.