Connect with us

Gulf

അല്‍ മക്തൂം വിമാനത്താവളത്തില്‍ പോലീസ് മേധാവിയുടെ സന്ദര്‍ശനം

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അല്‍ മക്തൂം വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി. യാത്രക്കാരുടെ സന്തുഷ്ടി ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയാണ് പോലീസിന്റെ സന്തോഷം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. എയര്‍പോര്‍ട് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഉല്‍ ബിന്‍ പോലീസ് മേധാവിയെ അനുഗമിച്ചു.