രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തു: ഗവര്‍ണര്‍

Posted on: January 20, 2018 8:03 pm | Last updated: January 21, 2018 at 3:21 pm
SHARE

തിരുവനന്തപുരം: കണ്ണൂരില്‍ കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശ്യാംപ്രസാദിന്റെ (24) കൊലപാതകത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി.സദാശിവം. കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു, സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങള്‍ നടത്തണം, ഗവര്‍ണര്‍ പറഞ്ഞു.

ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് ജില്ലയിലെ തലപ്പുഴയില്‍ നിന്നാണു പ്രതികള്‍ പിടിയിലായത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു.

22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here