എജിയില്‍ അഗത്വമായി; ആണവ ദാതാക്കളുടെ സംഘത്തിലേക്ക് ഇന്ത്യയുടെ പ്രവേശന സാധ്യത വര്‍ധിച്ചു

Posted on: January 19, 2018 7:26 pm | Last updated: January 20, 2018 at 9:55 am
SHARE

ന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി)ഇന്ത്യയു ഇടം നേടും. ഓസ്‌ട്രേലിയ ഗ്രൂപ്പിലെ(എജി) അംഗത്വമാണ് ഏറെക്കാലമായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകരമാകുക. ഓസ്‌ട്രോലിയ ഗ്രൂപ്പില്‍ അംഗത്വം നേടിയതോടെ ആണവ നിര്‍വ്യാപന പദവിയിലേക്ക് ഇന്ത്യ ഉയര്‍ത്തപ്പെടും. എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള പ്രധാന കടമ്പയാണ് ഇതോടെ ഇന്ത്യ മറികടക്കുന്നത്.

ജൈവ, രാസ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഭരണകൂടമോ ഭീകരരോ കൈകാര്യം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ, സഹകരണ രാഷ്ട്രങ്ങളുടെ സംഘമാണ് എജി. ഈ മൂന്നു കൂട്ടായ്മകളിലെ അംഗത്വം ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്നാണു കരുതുന്നത്.

രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍)ല്‍ ഇന്ത്യ അംഗത്വം നേടിയത് അടുത്തകാലത്താണ്.ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള രാജ്യാന്തര കൂട്ടായ്മയായ വസേനാര്‍ അറേഞ്ച്‌മെന്റിലും (ഡബ്ല്യുഎ) ഇന്ത്യ അംഗമാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here