Connect with us

National

തിരഞ്ഞെടുപ്പ് തീയതിയായി; ത്രിപുരയില്‍ ഫെബ്രുവരി 18ന്; മേഘാലയയിലും നാഗാലാന്‍ഡിലും 27ന്

Published

|

Last Updated

ന്യൂഡല്‍ഹി: മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ ജ്യോതിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്ന് കമ്മീഷന്‍ അറിയിച്ചു. പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാകും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മൂന്ന് സംസ്ഥാനങ്ങളിലുമായി 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
മാര്‍ച്ച് ആറിന് ത്രിപുര സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകും.
മാര്‍ച്ച് 13ന് മേഘാലയ സര്‍ക്കാറിന്റേയും മാര്‍ച്ച് 14ന് നാഗാലാന്‍ഡ് സര്‍ക്കാറിന്റേയും കാലാവധി പൂര്‍ത്തിയാകും. മേഘാലയയില്‍ കോണ്‍ഗ്രസും ത്രിപുരയില്‍ ഇടതുപക്ഷവും നാഗാലാന്‍ഡില്‍ ബിജെപി- നാഗാ പീപ്പിള്‍സ് ഫ്രണ്ട് സഖ്യവുമാണ് അധികാരത്തിലുള്ളത്.

---- facebook comment plugin here -----

Latest