രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ  307 റണ്‍സിന് പുറത്തായി

Posted on: January 15, 2018 2:48 pm | Last updated: January 15, 2018 at 8:28 pm
SHARE

നായകന്‍ വിരാട് കൊഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്തിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. ആദ്യ ഇന്നിംഗ്‌സില്‍  307 റണ്‍സിന് ഇന്ത്യ പുറത്തായി. ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയപ്പോഴും തകരാതെ പിടിച്ച് നിന്ന ക്യാപ്റ്റന്‍ കൊഹ്ലിയുടെ ബാറ്റിംഗാണ് ഇന്ത്യയെ 300 കടത്തിയത്.

ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സിന് പുറത്തായിരുന്നു. 146 പന്തിലാണ് കോഹ്‌ലി ശതകം തികച്ചത്. ടെസ്റ്റിലെ തന്റെ 21ാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. 130 പന്തില്‍ 85 റണ്‍സുമായി രണ്ടാം ദിനം അവസാനിപ്പിച്ച കോഹ്‌ലി ഇന്ന് കളി തുടങ്ങി ഏറെ വൈകാതെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 45 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത പാണ്ഡ്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here