ശ്രീജിത്തിന്റെ സമരം മാതൃക; പിന്തുണയുമായി നടന്‍ ടൊവിനോ

Posted on: January 14, 2018 8:02 pm | Last updated: January 14, 2018 at 8:02 pm
SHARE

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്ത്. ചലച്ചിത്രതാരം ടൊവിനോ തോമസ് ഇന്ന് ശ്രീജിത്തിനെ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമ കൂട്ടായ്മയുടെ ഭാഗമായെത്തിയ നൂറുകണക്കിന് യുവതീയുവാക്കള്‍ക്കൊപ്പമാണ് ടൊവിനോയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിയത്.
രാഷ്ട്രീയ,സാമൂഹിക,സിനിമാ മേഖലയില്‍ നിന്നുമുള്ള ഒട്ടേറെപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

താന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്റേതെന്നും ഏതാനും ദിവസം മുന്‍പാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ടൊവിനോ പറഞ്ഞു. അറിഞ്ഞയുടന്‍ തന്നെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമില്ല. എന്തുപറഞ്ഞാലും എന്തുചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്റേതു മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്റെ രീതിയെന്നും ടൊവിനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here