Connect with us

Kerala

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രാ ചെലവ് വഹിക്കില്ലെന്ന് സിപിഎം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലിക്കോപ്റ്റര്‍ യാത്രക്ക് ചെലവായ പണം പാര്‍ട്ടി നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി പിരിച്ച അഞ്ച് കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നും ഹെലികോപ്ടര്‍ യാത്രക്ക് പൊതുഭരണ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും സിപിഎം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിയമമന്ത്രി എ കെ ബാലനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ യാത്രയില്‍ ഒരുവിധത്തിലുള്ള അപാകതയുമില്ല. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും പിന്നെന്തിന് പണം തിരിച്ചുനല്‍കണമെന്നും ബാലന്‍ ചോദിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പലരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രക്ക് വേണ്ടി ചെലവാക്കിയിട്ടില്ല. അതെല്ലാം തെറ്റിദ്ധാരണയാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണമെടുത്തത്. ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതില്‍നിന്നും പണമെടുക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.