ചെല്‍സിയുമായി കരാറിന് ശ്രമിക്കുന്നില്ലെന്ന് വിദാല്‍

Posted on: January 11, 2018 7:59 am | Last updated: January 11, 2018 at 12:00 am
SHARE

മ്യൂണിക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുമായി കരാറിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ബയേണ്‍ മ്യൂണിക്കിന്റെ ആര്‍തുറോ വിദാല്‍ നിഷേധിച്ചു. ചെല്‍സി കോച്ച് അന്റോണിയോ കോന്റെയും വിദാലും നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.
കോന്റെ ഇറ്റലിയില്‍ യുവെന്റസ് കോച്ചായിരുന്നപ്പോള്‍ വിദാല്‍ ആ ടീമിന്റെ നെടുംതൂണായിരുന്നു. പിന്നീടാണ് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറുന്നത്.
പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരില്‍ പിറകിലായ ചെല്‍സി പുതിയ കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

കോച്ച് കോന്റെ മധ്യനിരയിലേക്ക് വിദാലിനെയാണ് പരിഗണിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് പത്രങ്ങള്‍ സൂചന നല്‍കി. എന്നാല്‍, ബയേണിന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്ന് ചിലി താരം പ്രതികരിച്ചു.
വിദാലിനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബയേണ്‍ കോച്ച് യുപ് ഹെയിന്‍കസും വ്യക്തമാക്കി. നടപ്പ് സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി പതിനാല് മത്സരങ്ങള്‍ കളിച്ച വിദാല്‍ അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.