Connect with us

Gulf

ലോക കേരള സഭ; കൈരളി ഫുജൈറ ചര്‍ച്ചാവേദി നടത്തി

Published

|

Last Updated

കൈരളി ഫുജൈറ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍

ഫുജൈറ: ലോക കേരള സഭയില്‍ പ്രധാന്യത്തോടെ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളെ കുറിച്ച് കൈരളി കള്‍ചറല്‍ അസോസിയേഷന്‍ ഫുജൈറ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു. ഫുജൈറ വി ഹോട്ടല്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൈരളി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കെ പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സൈമണ്‍ സാമുവേല്‍ ലോക കേരള സഭയെ കുറിച്ച് വിശദീകരിച്ചു. സി കെ ലാല്‍, ഡഗ്ലസ് ജോസഫ്, ഉമ്മര്‍ ചോലക്കല്‍, ശശീന്ദ്രന്‍, കെ പി എ കബീര്‍, അനില്‍ കുമാര്‍, ബിജി സുരേഷ് ബാബു, ജസ്റ്റിന്‍ സാമുവേല്‍, ശുഭ രവികുമാര്‍, എം എം എ റഷീദ്, ദിലീപ്, രാജേഷ് പി വി, ഉസ്മാന്‍ മാങ്ങാട്ടില്‍, സുമന്ദ്രന്‍, സതീശന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

നിലവില്‍ നിര്‍ദേശിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പ്രവാസത്തിന്റെ ചരിത്രവും ഭാവിയും, കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇന്ന് എങ്ങനെ-എവിടെയെല്ലാം, സ്ഥിതി വിവരക്കണക്കുകളുടെ പരിമിതികളും പരിഹാരമാര്‍ഗങ്ങളും, ഇന്ത്യയുടെ പ്രവാസ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങള്‍, നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനം, പ്രവാസത്തിലും പ്രവാസത്തിനു മുമ്പും ശേഷവും, പ്രവാസികള്‍ നേരിടുന്ന ചൂഷണം, പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും, അകം കേരളവും പുറം കേരളവും തമ്മിലുള്ള സാംസ്‌കാരിക വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും, അകം കേരളവും പുറം കേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും, അകം കേരളവും പുറം കേരളവും തമ്മിലുള്ള വിവിധ സാമ്പത്തിക വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. സുഭാഷ് വി എസ് സ്വാഗതവും ലെനിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.