Connect with us

Kerala

സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വിടി ബല്‍റാം

Published

|

Last Updated

പാലക്കാട്: സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. ആയുധങ്ങള്‍ ഉപയോഗിച്ചാണ് തനിക്കെതിരെ ആക്രമണം നടത്തിയത്. തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് തൃത്താലയില്‍ ഒരു സ്വാകര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ ബല്‍റാമിന് നേരെ ചീമുട്ടയേറും കൈയേറ്റ ശ്രമവും നടന്നിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.