ഇരട്ടി മധുരവുമായി ഹസീന

Posted on: January 9, 2018 7:02 am | Last updated: January 8, 2018 at 11:06 pm
SHARE

തൃശൂര്‍: പങ്കെടുത്ത രണ്ട് ഇനങ്ങളിലും എ ഗ്രേഡുമായി വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹസീന ബത്തൂന്‍ സംസ്ഥാന കലോത്സവത്തില്‍ താരമായി.

അറബി, ഉറുദു പദ്യം ചൊല്ലലുകളിലാണ് ഹസീന എ ഗ്രേഡ് നേടിയത്. വര്‍ഷങ്ങളായി കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ഹസീന. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും, 2015-16 കലോത്സവത്തില്‍ ഇതേ ഇനത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here