ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം

Posted on: January 8, 2018 7:44 pm | Last updated: January 9, 2018 at 11:06 am
SHARE

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറില്‍ തീപിടിത്തം. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ പടര്‍ന്നതായി കണ്ടത്. കെട്ടിടത്തിന് 68നിലകളുണ്ട്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം. ഇക്കാര്യം ന്യൂയോര്‍ക്ക് അഗ്‌നിശമന സേനാവിഭാഗം സ്ഥിരീകരിച്ചു. നൂറോളം അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു