ഓഖി; കാണാതായവരെകുറിച്ച് ഈ മാസം 15ന് മുമ്പ് പരാതി നല്‍കണം

Posted on: January 8, 2018 7:00 pm | Last updated: January 8, 2018 at 7:00 pm
SHARE

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെകുറിച്ച് ഈ മാസം 15ന് മുമ്പ് പരാതി നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷ്ണര്‍. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കേണ്ടത്.

ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശേഖരിച്ചിട്ടുണ്ട്. കാണാതായ വ്യക്തികളുടെ ഡിഎന്‍എ അടുത്ത ബന്ധുക്കളുടേതുമായി ഒത്തുനോക്കേണ്ടതുണ്ട്. ഈ മാസം 22നകം ഡിഎന്‍എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നും ദുരിതാശ്വാസ കമ്മീഷ്ണര്‍ വ്യക്തമാക്കി.