ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം; ഗോഡ്‌സെ തന്നെയാണ് ഗാന്ധിയെ കൊന്നത് : അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Posted on: January 8, 2018 4:40 pm | Last updated: January 8, 2018 at 4:18 pm
SHARE

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി യുടെ കൊലപാതകം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ശരണ്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോഡ്‌സെയല്ല കൊലപാതകിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദവും അമിക്കസ് ക്യൂറി തളളി.

 

നാലു വെടിയുണ്ടകളേറ്റ അടയാളം ഗാന്ധിയുടെ മൃതദേഹത്തിലുണ്ടെന്നും അജ്ഞാതനായ ആ നാലാമന്റെ വെടിയേറ്റാണു ഗാന്ധി മരിച്ചതെന്നും പങ്കജ് ഫഡ്‌നിസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

അഭിനവ് ഭാരത് സംഘടനയുടെ സ്ഥാപകനാണ് പങ്കജ് ഫഡ്‌നിസ്.

LEAVE A REPLY

Please enter your comment!
Please enter your name here