കൊച്ചി: കൊച്ചി കുമ്പളയില്‍ വീപ്പക്കുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. പത്തുമാസം പഴക്കമുള്ള അസ്ഥിക്കൂടമാണ് കണ്ടെത്തിയത്.
കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്.
കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.