Connect with us

Kerala

ദിവസം രണ്ട്; അപ്പീലുകള്‍ ആയിരം

Published

|

Last Updated

തൃശൂര്‍: കലോത്സവം മൂന്നാം നാളിലേക്ക് കടക്കുമ്പോഴും അപ്പീലിന് അറുതിയില്ല. എല്ലാ കലോത്സവക്കാലത്തുമുള്ളതുപോലെ ഇത്തവണയും അപ്പീലിനെ പിടിച്ചു കെട്ടാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിയുന്നില്ല.
കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ അപ്പീലുമായി മത്സരിക്കാനെത്തിയത് 945 പേരാണ്. രാത്രി വൈകിയും പുലര്‍ച്ചയുമായും അപ്പീലുമായി മത്സരത്തില്‍ പങ്കെടുക്കാനായി കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

നാലായിരത്തോളം കുട്ടികളാണ് അപ്പീലിലൂടെ മാത്രമായി രണ്ട് ദിവസങ്ങളിലായി അരങ്ങിലെത്തിയത്. പാലക്കാട് ജില്ലയാണ് നിലവില്‍ ഏറ്റവുമധികം അപ്പീലുമായി മത്സരത്തിനെത്തിയത്. 128 അപ്പീലിലൂടെ ഇവിടെ നിന്ന് 548 കുട്ടികള്‍ മത്സരിക്കാനെത്തി.
തൃശ്ശൂരില്‍ നിന്ന് 132 അപ്പീലും കോഴിക്കോട് നിന്ന് 355 അപ്പീലും തിരുവന്തപുരത്ത് നിന്ന് 93 അപ്പീലും വിദ്യാഭ്യാസ വകുപ്പിന് മുന്നിലെത്തി.
കലോത്സവത്തില്‍ അപ്പീല്‍ പ്രളയമെത്തിയതോടെ ഫീസിനത്തില്‍ സര്‍ക്കാരിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.