ബല്‍റാമിന്റെത് പാര്‍ട്ടി നിലപാടെല്ലെന്ന് എംഎം ഹസന്‍

Posted on: January 7, 2018 11:10 am | Last updated: January 7, 2018 at 9:59 pm
SHARE

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ പരാമര്‍ശം നടത്തി വിവാദത്തിലകപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെ തള്ളി എം.എം. ഹസന്‍ രംഗത്തെത്തി. ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ വ്യക്തമാക്കി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച നേതാവാണ് എകെജി. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയതായും ഹസന്‍ അറിയിച്ചു. നേരത്തെ കെ. മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ബല്‍റാമിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.