മര്‍ക്കസ് സമ്മേളനം; ഇന്ന് ഗതാഗത നിയന്ത്രണം

Posted on: January 7, 2018 11:07 am | Last updated: January 7, 2018 at 11:07 am
SHARE

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയാണ് നിയന്ത്രണം. മെഡിക്കല്‍ കോളജ് വഴി പടനിലം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ മുണ്ടിക്കല്‍ താഴത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് പെരിങ്ങളം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് എം എല്‍ എ റോഡിലൂടെ കുന്ദമംഗലം ദേശീയപാത വഴി പടനിലം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് പോകണം. കൊടുവള്ളി, പടനിലം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ പത്താം മൈലില്‍ (പന്തീര്‍പ്പാടം) നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊയ്യ, പിലാശേരി റോഡില്‍ കയറി വരട്ട്യാക്ക്, ചെത്ത് കടവ്, പെരിങ്ങളം, മുണ്ടിക്കല്‍ താഴം, മെഡിക്കല്‍ കോളജ് വഴി പോകണം. മുക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചെത്തുകടവ് നിന്നും തിരിഞ്ഞ് പെരിങ്ങളം, മുണ്ടിക്കല്‍താഴം, മെഡിക്കല്‍ കോളജ് വഴി പോകണം. കോഴിക്കോട് വയനാട് റോഡിലുടെ വെള്ളിമാടുകുന്ന് വഴി കൊടുവള്ളി ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ മുഴിക്കലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മല്ലിശേരി താഴത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് പൊട്ടമുറി, കരുവട്ടൂര്‍, പയിമ്പ്ര, പത്താം മൈല്‍ വഴി പോകണം.

പാര്‍ക്കിംഗ് ക്രമീകരണം

സമ്മേളനത്തിനായി രാമനാട്ടുകര, തൊണ്ടയാട് ബൈപ്പാസ് വഴി തെക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ നേതാജി ജംഗ്ഷനില്‍ നിന്നും ചേവരമ്പലം, ഇരിങ്ങാടന്‍ പള്ളി, മുണ്ടിക്കല്‍ താഴം വഴി കാരന്തൂരില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് വെള്ളിമാടുകുന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കാസര്‍കോട്, കണ്ണൂര്‍, വടകര, കൊയിലാണ്ടി, #േപേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ മലാപറമ്പ് പാച്ചാക്കില്‍ നിന്നും തിരിഞ്ഞ് ചേവരമ്പലം, മുണ്ടിക്കലതാഴം, വഴി കാരന്തൂരില്‍ എത്തി, ഇടത്താട്ട് തിരിഞ്ഞ് വെള്ളിമാടുകുന്ന് ജെ ഡി ടി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. അരിക്കോട്, മുക്കം ഭാഗത്തുനിന്നും സമ്മേളനത്തിനായി എത്തുന്ന വാഹനങ്ങള്‍ ചാത്തമംഗലത്തുള്ള നിര്‍ദിഷ്ട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തണം. വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ താമരശ്ശേരി, കൊടുവള്ളി, വഴി പത്താം മൈല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പിലാശേരി റോഡിലെ നിര്‍ദിഷ്ട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.