Connect with us

Kerala

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിരുത്തരവാദപരമായും ആലോചനാരഹിതമായുമാണ് ആധാര്‍ നടപ്പാക്കിയതെന്ന് അനുദിനം പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുകയാണ്. ആധാര്‍ വിവരച്ചോര്‍ച്ചയും ആധാറുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്.

നിരാലംബരായ ജനങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് അകറ്റുന്നതിനോടൊപ്പം രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായിത്തീരുന്നു എന്നാണ് ആശങ്ക.

സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്നില്‍ ഉള്‍ച്ചേര്‍ന്നതാണെന്നു കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒമ്ബതംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചിട്ടുള്ളതാണ്. ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ യു.ഐ.ഡി.എ.ഐ ബാധ്യസ്ഥമാണ്. അതിനു വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം.