മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള ‘നാവിക്’ സംവിധാത്തിന് തുടക്കമായി: മുഖ്യമന്ത്രി

Posted on: January 5, 2018 6:46 pm | Last updated: January 5, 2018 at 6:46 pm
SHARE

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള നാവിക് സംവിധാനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായെന്ന് മുഖ്യമന്ത്രി പണറായിവിജയന്‍. ഫെസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കര്യം അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള നാവിക് സംവിധാനത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി. ഓഖി ദുരന്തപശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഒ യുമായി ചേര്‍ന്ന് മുന്നറിയിപ്പ് സംവിധാനത്തിന് സര്‍ക്കാര്‍ തുടക്കമിടുന്നത്. കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമായിരിക്കും ബോട്ടുകളില്‍ ഘടിപ്പിക്കുക. കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദ്ദമേഖലകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ലഭ്യമാകും. മത്സ്യങ്ങളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും നാവിക് സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here