കേന്ദ്ര സര്‍ക്കാര്‍ നീക്കം പരാജയം; മുത്വലാഖ് ബില്‍ രാജ്യസഭ കടന്നില്ല

Posted on: January 5, 2018 3:15 pm | Last updated: January 5, 2018 at 7:59 pm
SHARE

ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ ഈ സമ്മേളന കാലത്ത് തന്നെ പാസ്സാക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടു. ബില്‍ രാജ്യസഭയില്‍ പാസ്സാക്കാനാകാതെ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു.

ബില്‍ ഇന്നലെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അതിനിടെ, ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരിരുന്നു. ബില്‍ ഇനി ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കും.

സമവായ ശ്രമങ്ങള്‍ സജീവമാക്കി ഭരണപക്ഷം സകല തന്ത്രങ്ങളും പയറ്റിയെങ്കിലും പ്രതിപക്ഷം വഴങ്ങാത്തതിനെ തുടര്‍ന്ന് ബില്‍ ഇന്നലെയും രാജ്യസഭയില്‍ പരിഗണിക്കാനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here