Connect with us

Kerala

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമക്കെതിരെ തോമസ് ചാണ്ടി ഡയറക്ടര്‍ ആയ വാട്ടര്‍ വേള്‍ഡ് കമ്പനി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഭൂമി കൈയേറ്റം സ്ഥിരീകരിക്കുന്ന ഉപഗ്രഹ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സര്‍ക്കാര്‍ കോടതിക്ക് കൈമാറി.
ഉപഗ്രഹ റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, തടസ്സവാദമുണ്ടെങ്കില്‍ കലക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി പറഞ്ഞു.

Latest