Connect with us

Gulf

മൂന്നു പതിറ്റാണ്ട് പ്രവാസം; ഇബ്‌റാഹീം നാട്ടിലേക്ക്‌

Published

|

Last Updated

ഇബ്‌റാഹീമിന് അജ്മാന്‍ ഐ സി എഫ് നല്‍കിയ യാത്രയയപ്പില്‍ ഉപഹാരം നല്‍കുന്നു

അജ്മാന്‍: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി മലപ്പുറം ജില്ലയിലെ പുത്തനത്താണി സ്വദേശി ഇബ്‌റാഹീം നാട്ടിലേക്ക്. പിതാവിന്റെ മരണ ശേഷം ജീവിതത്തിന്റെ വഴികള്‍ തേടി 1984ലാണ് ഇബ്‌റാഹീം ദുബൈയില്‍ വിമാനമിറങ്ങിയത്. ആദ്യം അല്‍ ഐനില്‍ സ്വദേശിയുടെ വീട്ടിലും പിന്നീട് നഗരസഭയില്‍ 15 വര്‍ഷവും ജോലി ചെയ്തു. ശേഷം അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു. സ്വദേശി സുഹൃത്തുക്കളുടെ സ്‌നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഇബ്‌റാഹീം. ശൈഖ് സായിദിന്റെ സേവനങ്ങളും കാരുണ്യവും അദ്ദേഹം സ്മരിക്കുന്നു.

ജോലിത്തിരക്കിലും സുന്നി സംഘടന രംഗത്ത് സജീവമായ ഇബ്‌റാഹീം വര്‍ഷങ്ങള്‍ക്കു മുമ്പ് ലിവയില്‍ വെച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സ്വീകരണം നല്‍കിയത് ഓര്‍ക്കുന്നു.
നാട്ടില്‍ ജീവിത മാര്‍ഗം കണ്ടെത്തി പ്രസ്ഥാന രംഗത്ത് കൂടുതല്‍ സജീവമാകാനാണ് ആഗ്രഹം. യാത്രയയപ്പില്‍ അജ്മാന്‍ ഐ സി എഫ് നേതാക്കളായ ബസ്വീര്‍ സഖാഫി, റസാഖ് മുസ്‌ലിയാര്‍, റശീദ് ഹാജി, അബ്ദു ലത്വീഫ് ഇര്‍ഫാനി, മുസ്തഫ ഇര്‍ഫാനി എന്നിവര്‍ ഉപഹാരം നല്‍കി.

Latest