ജയില്‍ ചട്ട ലംഘനം: ദിലീപിനെതിരായ ഹരജി തള്ളി

Posted on: January 4, 2018 1:30 pm | Last updated: January 4, 2018 at 1:30 pm

കൊച്ചി: ജയില്‍ ചട്ടം ലംഘിച്ചെന്ന നടന്‍ ദിലീപിനെതിരായ ഹരജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹരജിയാണ് തള്ളിയത്.

ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള ജയില്‍ വകുപ്പിന്റേയും പോലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹരജി തള്ളിയത്. തൃശ്ശൂര്‍ പീച്ചി സ്വദേശിനി എം മനീഷ ആണ് ഹരജി നല്‍കിയത്.